ആപ്പ്ജില്ല

കൊച്ചി മെട്രോ ആദ്യദിവസ കലക്ഷന്‍ 20 ലക്ഷം

കൊച്ചി മെട്രോ ആദ്യദിവസം തന്നെ സൂപ്പര്‍ കലക്ഷൻ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേരാണ് മെട്രോയില്‍ യാത്ര ചെയ്തു. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപയാണ്

TNN 19 Jun 2017, 11:00 pm
എറണാകുളം: കൊച്ചി മെട്രോ ആദ്യദിവസം തന്നെ സൂപ്പര്‍ കലക്ഷൻ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേരാണ് മെട്രോയില്‍ യാത്ര ചെയ്തു. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപയാണ്.
Samayam Malayalam first day collection of kochi metro
കൊച്ചി മെട്രോ ആദ്യദിവസ കലക്ഷന്‍ 20 ലക്ഷം


രാവിലെ ആറിന് തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ആദ്യദിനം തന്നെ യാത്രക്കാര്‍ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് സര്‍വീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്.

രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ഓരോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുണ്ടാകും. ദിവസം 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍നിന്ന് കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.


Kochi Metro First Ride, First Collection

Kochi Metro was opened to public on Monday morning. The first train carrying city residents left Palarivattom and Aluva stations at 6am. Approximate 20 Lakhs collectted by Passengers

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്