ആപ്പ്ജില്ല

ഓഖി: ബോട്ടുകള്‍ ഗള്‍ഫ് തീരത്തെത്തിയതായി സംശയം

ഇറാൻ, ഒമാൻ തീരങ്ങളിലേയ്ക്കും തിരച്ചിൽ വ്യാപിപ്പിക്കാൻ സേനകള്‍

TNN 4 Dec 2017, 8:39 am
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട മത്സ്യബന്ധനബോട്ടുകള്‍ ഇറാൻ, ഒമാൻ തീരങ്ങളിലേയ്ക്കും നീങ്ങാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിഗമനം കണക്കിലെടുത്ത് നാവിക, വ്യോമ സേനകളും കോസ്റ്റ്ഗാര്‍ഡും ഈ ഭാഗങ്ങളിലേയ്ക്കു കൂടി തിരച്ചിൽ വ്യാപിപ്പിച്ചേക്കും. അറബിക്കടലിലെ കാറ്റിന്‍റെ ദിശയാണ് ഇങ്ങനെയൊരു നിഗമനത്തിലേയ്ക്ക് നയിച്ചത്.
Samayam Malayalam fishermen doubt boats should have reached gulf shore
ഓഖി: ബോട്ടുകള്‍ ഗള്‍ഫ് തീരത്തെത്തിയതായി സംശയം


ചുഴലിക്കാറ്റുണ്ടായ നവംബര്‍ 30 മുതൽ കടലിലെ കാറ്റിന്‍റെ ദിശയും വെള്ളത്തിന്‍റെ ഒഴുക്കും വടക്കുപടിഞ്ഞാറു ദിശയിലാണ്. ഇതുമൂലമാണ് തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ കേരളത്തിലും വടക്കൻ കേരളത്തിൽ നിന്നു പുറപ്പെട്ടവര്‍ മഹാരാഷ്ട്ര തീരത്തും എത്തിയത്.

കാറ്റിന്‍റെ ദിശ പരിഗണിച്ച് ഇന്നലെ ഇന്ത്യൻ തീരത്തു നിന്ന് 100 മൈൽ അകലെവരെ തിരച്ചിൽ നടത്തിയിരുന്നു. കാറ്റിൽപെട്ട് മീൻപിടുത്ത ബോട്ടുകള്‍ ഏറെദൂരം സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ സാധാരണ ബോട്ടുകളിൽ ഇനി തിരച്ചിൽ നടത്തിയിട്ട് കാര്യമില്ലെന്നാണ് അനുഭവജ്ഞരായ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതുകൂടി കണക്കിലെടുത്താണ് സമുദ്രാതിര്‍ത്തിയ്ക്കു പുറത്തേയ്ക്കും തിരച്ചിൽ വ്യാപിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്