ആപ്പ്ജില്ല

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പോലീസുകാര്‍ കുറ്റക്കാര്‍

കേസിലെ പ്രതികളായ അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി

Samayam Malayalam 24 Jul 2018, 11:35 am
തിരുവനന്തപുരം: ഉദയകുമാറിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി വിധി പറഞ്ഞു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിൽ 2005ൽ നടന്ന സംഭവത്തിൽ പോലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരായ കുറ്റം തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ കെ വി സോമൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
Samayam Malayalam 37695158_1811020518992781_7923961395488489472_n


ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ചില വിശദീകരണങ്ങൾ ചോദിച്ച ശേഷം കേസ് ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ നാസറാണ് വിധി പുറപ്പെടുവിച്ചത്.

വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യ സാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്ഐആർ തയാറാക്കാൻ സഹായിച്ചെന്നു സാക്ഷി മൊഴികളിൽ ആരോപിക്കപ്പെടുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും എന്ന സൂചനയും കോടതി ഇന്നലെ നൽകിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുക.

2005 സെപ്റ്റംബർ 27ന് മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്