ആപ്പ്ജില്ല

പനിക്കെതിരെ പടവാളുയർത്തി വിദ്യാർത്ഥികൾ

പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.എൽ.എ നിർവഹിച്ചു

Samayam Malayalam 26 Sept 2018, 4:51 pm
കൊച്ചി:പ്രളയനാന്തരം പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവുമായി എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീ൦ ഹയർ സെക്കണ്ടറി വിഭാഗം വോളന്റിയേഴ്‌സ് കലൂർ ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും
Samayam Malayalam FLASHMOB BY STUDENTS

ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ ഹൈബി ഈഡൻ നിർവഹിച്ചു. അഡീഷണൽ DMO ഡോ.ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി.


പകർച്ചവ്യാധി പ്രതിരോധത്തെകുറിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ നൽകിയ ലഘുലേഖ കുട്ടികൾ വിതരണം ചെയ്തു. എൻ.എസ്. എസ് റീജിയണൽ കോഡിനേറ്റർ ശ്രീ . വിനോദ് റ്റി.എൻ, സെന്റ് തെരേസാസ് സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി റിനാൾഡ്, സിസ്റ്റർ ഗ്രേസി, ജില്ലാ മാസ് മീഡീയ ഓഫീസർ ശ്രീ. സഗീർ സുധീന്ദ്രൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ രജനി, ഭവില, ജെ.പി.എച്ച്. എൻ സുധ എന്നിവർ പങ്കെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, എൻ.എസ്. എസ് ഹയർ സെക്കണ്ടറി വിഭാഗം എറണാകുളം റീജിയൺ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഈ ബോധവൽക്കരണ പരിപാടി നടന്നു വരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്