ആപ്പ്ജില്ല

മഴക്കെടുതി: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ഇങ്ങനെയാണ്

ഗതാഗത യോഗ്യമായ ഇടങ്ങളൊന്നും തന്നെ ഇല്ലാത്ത അവസ്ഥയിലാണ് തെക്കൻ കേരളം. മണ്ണിടിച്ചിലും മറ്റും കാരണം വടക്കൻ കേരളത്തിലെയും റോഡുകളിൽ പലതും ഗതാഗതയോഗ്യമല്ല

Samayam Malayalam 17 Aug 2018, 7:18 pm
കൊച്ചി: പ്രളയം കേരളത്തിലെ റോഡുകളെയെല്ലാം താറുമാറാക്കി കഴിഞ്ഞു. ഒരു പരിധി വരെ ഗതാഗത യോഗ്യമായ ഇടങ്ങളൊന്നും തന്നെ ഇല്ലാത്ത അവസ്ഥയിലാണ് തെക്കൻ കേരളം. മണ്ണിടിച്ചിലും മറ്റും കാരണം വടക്കൻ കേരളത്തിലെയും റോഡുകളിൽ പലതും ഗതാഗതയോഗ്യമല്ല.
Samayam Malayalam Road Kerala.


പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ പൂർണമായും ഗതാഗത സ്തംഭനമാണ്. ചരക്കുവാഹനങ്ങൾ അടക്കം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കുതിരാനിലൂടെയും വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കുന്നില്ല. നിലമ്പൂർ നാടുകാണി ചുരം റോഡ് പിളർന്നിരിക്കുകയാണ്. ഇതിലൂടെയും ഗതാഗതം സാധ്യമല്ലാത്ത അവസ്ഥയിലാണ്.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്റ്റാൻഡിൽ നിന്നും പാലക്കാട്, മണ്ണാർക്കാട്, തൃശൂർ, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് ബസ് ഓടിത്തുടങ്ങി. ചെറുതുരുത്തി കൊച്ചിൻ പാലം തുറന്നിട്ടുണ്ട്, ഒറ്റപ്പാലത്ത് നിന്ന് മായന്നൂർ പാലത്തിലൂടെയും വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പട്ടാമ്പിയിൽ നിന്ന് പാലക്കാട്, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്

വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പലയിടത്തും റോഡുകൾ ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗത യോഗ്യമാവാൻ ഇനിയും ഒന്നോ രണ്ടോ ദിവസം എടുത്തേക്കും. മലപ്പുറത്ത് രാമനാട്ടുകര - ചങ്കുവെട്ടി മഴ കുറഞ്ഞിട്ടുണ്ടെങ്കിലും വെള്ളത്തിൻെറ ഇറക്കം വളരെ പതുക്കെ ആണ്. ഇടവിട്ടുള്ള മഴയും വെള്ളം കുറയുന്നതിനെ ബാധിക്കുന്നുണ്ട്.

മലപ്പുറം - പാലക്കാട് റൂട്ട് ഇപ്പോഴും ശരിയായിട്ടില്ല. കോഴിക്കോട് - ഗുരുവായൂർ റൂട്ടിൽ ബസ്സുകൾ ഓടുന്നുണ്ട്. കോഴിക്കോട് എയർപോർട്ട് റോഡിൽ പുളിക്കൽ ഭാഗം ശരിയായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്