ആപ്പ്ജില്ല

സാവകാശം കൊടുക്കാതെ ഇഡി; ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഇഡി ഓഫീസിൽ

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപ് പേര് വെളിപ്പെടുത്തിയതോടെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നീക്കം ആരംഭിച്ചത്.

Samayam Malayalam 9 Sept 2020, 12:03 pm
കൊച്ചി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ബിനീഷ് കോടിയേരി ഹാജരായി. ഹാജരാകാൻ ആറു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ഇഡി അപേക്ഷ തള്ളിയതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനായ ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട ബിനാമി പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നത്.
Samayam Malayalam bineesh kodiyeri
ബിനീഷ് കോടിയേരി ഇഡി ഓഫീസിൽ ഹാജരായപ്പോൾ


Also Read: പ്ലാസ്മ തെറാപ്പി കൊവിഡ് മരണങ്ങൾ കുറയാൻ സഹായിക്കില്ല; ഐസിഎംആർ പഠനം

ബുധനാഴ്ച രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു ബിനീഷ് കോടിയേരിയ്ക്ക് നോട്ടീസ് നല്‍കിയത്. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ബിനീഷ് സാവകാശം ചോദിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ആവശ്യപ്പെട്ട സമയത്തിലും നേരത്തെ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു ഹാജരായത്.


Also Read: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 90,000ത്തിനരികെ കൊവിഡ് കേസുകള്‍; 1,115 മരണം

മയക്കുമരുന്ന് സംഘങ്ങളുമായി സ്വര്‍ണകകടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിൽ ബിനീഷ് കോടിയേരിയുടെ പേര് വെളിപ്പെട്ടതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വഴിയൊരുങ്ങിയത്. അനൂപുമായി പരിചയമുണ്ടെന്നും പണം കടം നല്‍കിയിട്ടുണ്ടെന്നും ബിനീഷ് കോടിയേരി സമ്മതിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ യുഎഎഫ് എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചതായി "സ്വപ്ന സുരേഷ് പറഞ്ഞിരുന്നതായി" മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിൻ്റെ ഒരു ഡയറക്ടറായ അബ്ദുള്‍ ലത്തീഫും ബിനീഷും തമ്മിൽ "അടുത്ത ബന്ധമുണ്ടെന്നും" റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്