ആപ്പ്ജില്ല

വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഓണ്‍ലൈനായി അപേക്ഷയും രേഖകളും സമര്‍പ്പിക്കാനുള്ള സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 8 Jan 2021, 4:35 pm
തിരുവനന്തപുരം: പ്രവാസികള്‍ക്കും വിദേശത്തുള്ളവര്‍ക്കും നാട്ടിലെത്താതെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.
Samayam Malayalam Driving license
പ്രതീകാത്മക ചിത്രം


Also Read : സിറോ മലബാര്‍ ഭൂമിയിടപാട്: വിശദ അന്വേഷണം വേണമെന്ന് പോലീസ്; ആലഞ്ചേരിക്കും കുരുക്ക്

അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) , കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഓണ്‍ലൈനായി അപേക്ഷയും രേഖകളും സമര്‍പ്പിക്കാനുള്ള സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read : ഗെയിൽ 'ഭൂമിക്കടിയിലെ ബോംബ്' എന്ന് പ്രചരിപ്പിച്ചു, പദ്ധതി വൈകിപ്പിച്ചു; ഇടത് സര്‍ക്കാര്‍ മാപ്പ് പറയണം, ഉമ്മൻ ചാണ്ടി

അന്യരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് രാജ്യത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടറോ അല്ലെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷില്‍ നല്‍കുന്നതോ അല്ലെങ്കില്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തതോ ആയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതും അത് സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്