ആപ്പ്ജില്ല

ചാലക്കുടിയിലും കാട്ടുതീ; അണയ്ക്കാൻ ശ്രമം തുടരുന്നു

സംഭവത്തിൽ ദുരൂഹതയുള്ളതായി വനംവകുപ്പ്

Samayam Malayalam 13 Mar 2018, 12:19 pm
ചാലക്കുടി: പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ തേനി കുരങ്ങിണി കാട്ടുതീയ്ക്കു പിന്നാലെ തൃശൂര്‍ പിള്ളപ്പാറയിലും അതിരപ്പിള്ളഇ വടാമുറിയിലും കാട്ടുതീ. തീ അണയ്ക്കാൻ ശ്രമം തുടങ്ങി. വനംവകുപ്പ് ജീവനക്കാരടക്കം അറുപതുപേരുടെ സംഘമാണ് കാട്ടുതീ അണയ്ക്കാനായി കാട്ടിലുള്ളത്.
Samayam Malayalam forest fire in chalakkudy
ചാലക്കുടിയിലും കാട്ടുതീ; അണയ്ക്കാൻ ശ്രമം തുടരുന്നു


കൊന്നക്കുഴിയ്ക്കും ചായ്പ്പൻകുഴിയ്ക്കും ഇടയിലുള്ള കൊടപ്പൻകല്ലിൽ മുപ്പത് ഹെക്ടര്‍ അടിക്കാടാണ് കത്തിനശിച്ചത്. ഇവിടുത്തെ തീ പൂര്‍ണമായി കെടുത്തി. ഇതിനു പിന്നാലെ പിള്ളപ്പാറയിലും വടാമുറിയിലും തീപിടുത്തമുണ്ടായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതായി വനംവകുപ്പ് സംശയിക്കുന്നുണ്ട്. കാട്ടുതീ അണയ്ക്കാൻ വനംവകുപ്പ് നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം തേടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്