ആപ്പ്ജില്ല

വീണ്ടും ഫോര്‍മാലിൻ: വടകരയിൽ നിന്ന് പിടികൂടിയത് 6 ടൺ കൂന്തൾ

വാഹനത്തിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ലോറി തടഞ്ഞു

Samayam Malayalam 22 Jul 2018, 9:09 am
പയ്യോളി: പഴകിയ മത്സ്യം ഉണ്ടെന്ന സംശയത്താൽ ദേശീയപാതയിൽ നാട്ടുകാര്‍ തടഞ്ഞുവെച്ച മീൻ ലോറിയിലെ ലോഡിൽ നിന്ന് ഫോര്‍മാലിൻ കണ്ടെത്തി. മൂരാട് പാലത്തിന് സമീപമാണ് വാഹനത്തിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ ലോറി തടഞ്ഞുവെച്ചത്. ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ ചെറിയ അളവിൽ ഫോര്‍മാലിൻ കണ്ടെത്തി.
Samayam Malayalam formalin


ഭക്ഷ്യസുരക്ഷാ സ്ക്വാഡിലെ ജിതിൻരാജ്, ഷെബിന മുഹമ്മദ് എന്നിവരാണ് ലോറിയിലെ മത്സ്യത്തിൽ ഫോര്‍മാലിൻ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതു വരെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കന്യാകുമാരിയിൽ നിന്ന് മംഗലുരുവിലേയ്ക്ക് കൂന്തളുമായി പോകുന്ന ലോറി വൺവേ സംവിധാനമുള്ള പാലത്തിൽ കയറാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം, ലോറിയിൽ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടുനിന്നെത്തിയ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരാണ് മീനിൽ ഫോര്‍മാലിൻ തിരിച്ചറിഞ്ഞത്.

മംഗളുരുവിലെ എക്സ്പോര്‍ട്ടിങ് കമ്പനിയിലേയ്ക്ക് ലോറി കൊണ്ടുപോകുകയാണെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്