ആപ്പ്ജില്ല

പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു

പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചിരുന്നുവെങ്കിലും നിയമനം വിവാദമായതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുത്തിരുന്നില്ല.

TNN 16 Aug 2017, 3:44 pm
കൊച്ചി: കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളായ എം കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്രദ്ധേയമായ പല കേസുകളിലും ഇദ്ദേഹം ഹാജരായിട്ടുണ്ട്.
Samayam Malayalam former ag m k damodaran passes away
പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസുള്‍പ്പെടെ ഒട്ടേറെ കേസുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹം അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ടിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചിരുന്നുവെങ്കിലും നിയമനം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തിരുന്നില്ല.

Former AG M K Damodaran passes away

Noted lawyer and former Advocate General of Kerala M K Damodaran passed away

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്