ആപ്പ്ജില്ല

#MeToo വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റിലെ മുൻ ജീവനക്കാരി

സ്റ്റുഡിയോയിൽ ജോലിചെയ്തപ്പോഴുണ്ടായ അനുഭവമാണ് നിഷ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്

Samayam Malayalam 15 Nov 2018, 5:58 pm
മീ ടു വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റിലെ മുൻ ജീവനക്കാരിയായിരുന്ന നിഷ ബാബു. 1997 മുതൽ 2014 വരെ 17 വര്‍ഷത്തോളം ഏഷ്യാനെറ്റിന്‍റെ പുളിയരക്കോണം സ്റ്റുഡിയോയിൽ ജോലിചെയ്തപ്പോഴുണ്ടായ അനുഭവമാണ് നിഷ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ആ സമയത്ത് താൻ അനുഭവിച്ച ലൈംഗിക പീഡനങ്ങളെകുറിച്ചുള്ള തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണിവർ.
Samayam Malayalam metoo.


ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടതിന് ശേഷമാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നിഷ കുറിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നിടത്ത് ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. താൻ ഉന്നയിച്ച പരാതികളിന്മേൽ പരാതികളില്‍ ഏഷ്യാനെറ്റിന്‍റെ എച്ച്.ആര്‍ വിഭാഗം നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണമാണ് നിഷ ഉന്നയിച്ചിരിക്കുന്നത്.

ഏഷ്യനെറ്റിൽ വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിട്ടായിരുന്നു നിഷ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സഹപ്രവര്‍ത്തകരില്‍ ചിലരുടെ പെരുമാറ്റം മോശം രീതിയിലായി. അന്നത്തെ ചീഫ് പ്രൊഡ്യൂസറായിരുന്ന എംആര്‍ രാജന്‍ ഭര്‍ത്താവിന്‍റെ മരണശേഷം തന്നെ ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനും ശ്രമിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം താനുമായി കൂടുതൽ അടുക്കാനായി ശ്രമം. അശ്ലീലമായ നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും സ്പര്‍ശനം വരേയും ഉണ്ടായിരുന്നു.

താൻ എതിര്‍ത്തതിനാൽ തന്നെ ജോലിസ്ഥലത്ത് പ്രതികാരനടപടികളോടെയാണ് അയാള്‍ ഇടപെട്ടത്. നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. ചാനൽ പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കുന്ന സാഹചര്യമുണ്ടായി. കൂടാതെ ദിലീപ്, പത്മകുമാര്‍ എന്നീ ജീവനക്കാരും തന്നോട് മോശമായി പെരുമാറിയെന്ന് നിഷ വെളിപ്പെടുത്തിയിരിക്കുകയാണ്.

നിഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്