കോഴിക്കോട്: മുൻ കോഴിക്കോട് രൂപത ബിഷപ്പ് ഡോ.മാക്സ്വെൽ വി.നൊറോണ അന്തരിച്ചു. ഇന്നലെ അർധരാത്രിയോടെ കോഴിക്കോട് നിർമല ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. കോഴിക്കോട് രൂപതയുടെ മുൻ വികാരി ജനറാളായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9:30 ടെ മേരിക്കുന്നിൽ രൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലക്കൽ ദിവ്യബലി അർപ്പിച്ച ശേഷം ബിഷപ്പ് നൊറോണയുടെ മൃതദേഹം ദേവമാതാ കത്തീഡ്രലിലേക്ക് കൊണ്ട് പോകും.
ദേവമാതാ കത്തീഡ്രലിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെ ഉച്ചക്ക് ശേഷം 3:30 ന് മറ്റ് ബിഷപ്പുമാരുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടത്തപ്പെടും. 1980 മുതൽ കോഴിക്കോട് രൂപത ബിഷപ്പായിരുന്ന അദ്ദേഹം 2002 ൽ വിരമിച്ച ശേഷം ഷാലോം പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു. തലശേരി, വയനാട് എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.