ആപ്പ്ജില്ല

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

TNN 5 Mar 2018, 7:24 am
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. പുല‍ർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളെയായി ചികിത്സയിലായിരുന്നു.
Samayam Malayalam former chief justice of kerala hc sreedevi dies
ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു


സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മാനശാനത്തില്‍ നടക്കും. 1997ലാണ് കേരള ഹൈക്കോടതി ജഡ്ജ് ആയി സേവനം ആരംഭിച്ചത്. 2001ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ആയി നിയമിക്കപെട്ടത്. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്