ആപ്പ്ജില്ല

പി.യു ചിത്രയുടെ നേട്ടം ഉജ്ജ്വലമല്ല, ഹൃദയഹാരിയെന്ന് വിഎസ്

പി.യു ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. പിയു ചിത്രയുടെ നേട്ടം ഉജ്വലമാണെന്നല്ല, ഹൃദയഹാരിയാണെന്ന് വേണം വിശേഷിപ്പിക്കാനെന്ന് വിഎസ്

Samayam Malayalam 25 Apr 2019, 5:41 pm

ഹൈലൈറ്റ്:

  • പി.യു ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി വിഎസ് അച്യുതാനന്ദന്‍
  • തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്
  • നേട്ടം ഉജ്വലമല്ല, ഹൃദയഹാരിയാണെന്ന് വിഎസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam achuthanandan- pu chithra
തിരുവനന്തപുരം: ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണമെഡല്‍ നേടിയ പി.യു ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. പിയു ചിത്രയുടെ നേട്ടം ഉജ്വലമാണെന്നല്ല, ഹൃദയഹാരിയാണെന്ന് വേണം വിശേഷിപ്പിക്കാനെന്ന് വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
ദോഹയില്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം ലഭിച്ചത്. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര സ്വർണം സ്വന്തമാക്കിയത്. 4.14.56 മിനിറ്റിലാണ് ചിത്ര ഫിനീഷ് ചെയ്തത്.

കഴിഞ്ഞ ഏഷ്യൻ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിലും ഈയിനത്തിൽ ചിത്ര സ്വർണം നേടിയിരുന്നു. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്. പോയിന്‍റ് നിലയിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്തുമാണ്. 2017ലും ചിത്ര സ്വര്‍ണം നേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഏഷ്യന്‍ അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പിയു ചിത്രയുടെ നേട്ടം ഉജ്വലമാണെന്നല്ല, ഹൃദയഹാരിയാണെന്ന് വേണം വിശേഷിപ്പിക്കാന്‍. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന്, മുണ്ടൂരിന്‍റേയും കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയ ചിത്രയുടെ പുതിയ നേട്ടത്തില്‍ ആ പെണ്‍കുട്ടിയെ ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഒഫീഷ്യല്‍ കോച്ചല്ലാത്തതിനാല്‍ ഗ്യാലറിയിലിരിക്കേണ്ടിവന്ന ചിത്രയുടെ കോച്ച് സിജിനും അഭിനന്ദനമര്‍ഹിക്കുന്നു.

റെയില്‍വേയില്‍ ജോലി കിട്ടിയപ്പോഴും, ആ കുട്ടി ആശിച്ചത് കേരളത്തിന്‍റെ അംഗീകാരമായിരുന്നു. അഭിനന്ദനങ്ങള്‍ക്കപ്പുറം, കേരളത്തിന്‍റെ പിന്തുണയാണ് ചിത്ര ആഗ്രഹിക്കുന്നതും, അര്‍ഹിക്കുന്നതും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്