ആപ്പ്ജില്ല

'അതൃപ്തിയും അസ്വാരസ്യവും', ഫലം സതീശൻ്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകുമെന്ന് മുൻ ഡിസിസി അധ്യക്ഷൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോടും ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാകുമന്നുമാണ് മുൻ നേതാവിൻ്റെ പ്രതികരണം.

Samayam Malayalam 2 Jun 2022, 4:19 pm

ഹൈലൈറ്റ്:

  • ഫലത്തിൽ അതൃപ്തി പ്രതിഫലിക്കും
  • ആത്മാര്‍ഥതയുള്ള പ്രചാരണം നടക്കാൻ സാധ്യത കുറവ്
  • വോട്ടെണ്ണൽ നാളെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mb muralidharan
എം ബി മുരളീധരൻ Photo: Facebook
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകുമെന്ന് മുൻ കോൺഗ്രസ് നേതാവ് എം ബി മുരളീധരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടുള്ള അതൃപ്തിയും അസ്വാരസ്യവും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
തൃക്കാക്കരയിൽ ഇത്തവണ പ്രചാരണത്തിന് ഉണ്ടായിരുന്നത് അതൃപ്തരായ കോൺഗ്രസ് നേതാക്കളായിരുന്നു എന്നും അതുകൊണ്ട് ആത്മാര്‍ഥതയുള്ള പ്രവര്‍ത്തനം നടന്നിരിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം 24 ന്യൂസ് വാ‍ര്‍ത്താ ചാനലിനോടു പ്രതികരിക്കവേ പറഞ്ഞു. തൃക്കാക്കരയിൽ ഒരുപാട് നേതാക്കള്‍ തമ്പടിച്ചു പ്രവര്‍ത്തിച്ചെന്നും എന്നാൽ അതെല്ലാം പുരമെ കാണുന്ന പ്രവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ശക്തികേന്ദ്രത്തിൽ കാലിടറുമോ കോൺഗ്രസിന്? ഫലം സതീശന് നിർണായകം; നേതൃമാറ്റത്തിനും സാധ്യത

വിഡി സതീശൻ തീരുമാനങ്ങള്‍ എടുക്കുന്നത് ആരോടും ആലോചിക്കാതെയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയായിരിക്കുമെന്നും എം ബി മുരളീധരൻ ചാനലിനോടു പ്രതികരിച്ചു.

Also Read: 'അടുത്തത് മനോജ് സിസോദിയ'; കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കെജ്രിവാൾ

തൃക്കാക്കരയിൽ യുഡിഎഫിന് ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലുമായി ജില്ലാ കൺവീനര്‍ ഡൊമിനിക് പ്രസൻ്റേഷനും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രചാരണത്തിൽ ചെറിയ ഇളക്കമുണ്ടായിട്ടുണ്ടെന്നും എന്നാൽ അയ്യായിരം മുതൽ എണ്ണായിരം വരെ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കുമെന്നുമായിരുന്നു ഡൊമിനിക് പ്രസൻ്റേഷൻ്റെ പ്രതികരണം.

നാളെ എട്ട് മണി മുതലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ. മഹാരാജാസ് കോളേജിലാണ് കൗണ്ടിങ് സെൻ്റര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്