ആപ്പ്ജില്ല

യുഡിഎഫ് യോഗത്തിൽ നിന്ന് സുധീരൻ ഇറങ്ങിപ്പോയി

യുഡിഎഫ് യോഗത്തിനിടിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

Samayam Malayalam 8 Jun 2018, 1:01 pm
തിരുവനന്തപുരം: യുഡിഎഫ് യോഗത്തിലേക്ക് കെ.എം മാണി എത്തിയപ്പോള്‍ യോഗം ബഹിഷ്കരിച്ച് വി.എം സുധീരൻ ഇറങ്ങിപ്പോയി. മാണിയുടെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയിൽ ചേർന്ന യുഡിഎഫ് യോഗത്തിനിടിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യോഗത്തിൽ നിന്ന് പുറത്തിറങ്ങിയശേഷം കോൺഗ്രസിന്‍റെ പോക്ക് നാശത്തിലേക്കെന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മുന്നണിയെ ശക്തിപ്പെടുത്തില്ല. മാണിയെ തിരിച്ചെടുക്കാൻ വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചെത്തുന്നതിലുള്ള വിയോജിപ്പ് അറിയിച്ചാണ് സുധീരന്‍റെ ഇറങ്ങിപ്പോക്ക്.
Samayam Malayalam sudheeran


യുഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരും പങ്കെടുക്കുന്നില്ല. മുന്നണിയിൽ നിന്നു വിട്ടുപോയ കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ രാജ്യസഭ സീറ്റ് നൽകിയതിനെതിരെ ഇന്നു നടക്കുന്ന യോഗത്തിൽ നേതാക്കൾ വൻ പ്രതിഷേധം ഉന്നയിക്കാനും സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്