ആപ്പ്ജില്ല

കട്ടിലിൽ നിന്നും വീണ് പരിക്കേറ്റു; കെ ആർ ഗൗരിയമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയ

കെ ആർ ഗൗരിയമ്മ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റു. ഇതേ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ലിന് പൊട്ടലുണ്ടായതിനാൽ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Lipi 19 Sept 2020, 4:28 pm
കൊച്ചി: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയെ ഇടതുഭാഗത്തെ തുടയെല്ലിന് പൊട്ടലുണ്ടായതിനാൽ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Samayam Malayalam K R Gowri Amma
കെ ആർ ഗൗരിയമ്മ


Also Read: മുര്‍ഷിദ് തീവ്രവാദിയാണെന്ന് അറിഞ്ഞിരുന്നില്ല; ഞെട്ടല്‍ മാറാതെ പാതാളത്തെ പ്രദേശവാസികള്‍, നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...

തുടയെല്ലില്‍ ഐ എം നെയ് ലിംഗ് ചെയ്തതിനാല്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഗൗരിയമ്മ. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും കൂടുതല്‍ വിശ്രമം വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രായാധിക്യമുള്ളതിനാൽ കൂടുതൽ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായും വിലയിരുത്തിയ ശേഷമാകും ഐസിയുവിൽ നിന്ന് പുറത്തിറക്കുക.

Also Read: കൃഷിഭൂമിയും താമസസ്ഥലവും വിട്ടുകൊടുക്കില്ല; പ്രതിഷേധവുമായി മുന്നോട്ട് പോകും; ഗിഫ്റ്റ് സിറ്റിക്ക് എതിരല്ലെന്നും സമരസമിതി

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്