ആപ്പ്ജില്ല

മുൻ മന്ത്രി ടി ശിവദാസമേനോൻ അന്തരിച്ചു

വിടവാങ്ങിയത് സംസ്ഥാനത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ധന, വൈദ്യൂതി, ​ഗ്രാമ വികന, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. രണ്ട് നായനാർ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൊകാര്യം ചെയ്തിരുന്നു.

Samayam Malayalam 28 Jun 2022, 7:45 pm
കോഴിക്കോട്: സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചിരുന്നു. വിടവാങ്ങിയത് സംസ്ഥാനത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ധന, വൈദ്യൂതി, ഗ്രാമ വികന, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. രണ്ട് നായനാർ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൊകാര്യം ചെയ്തിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിലെത്തി. 1986 ൽ അധ്യാപക ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങുകയായിരുന്നു.

Also Read: 16 കാരിയ്‍ക്കെതിരായ അതിക്രമം: നടപടിയില്ലെങ്കില്‍ സമരമെന്ന് പിതാവ്; കേസ് എറണാകുളം റെയില്‍വേ പോലീസിന് കൈമാറി

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ൽ ആണ് ആദ്യമായി മലമ്പുഴയിൽ നിന്ന് മത്സരിച്ചത്. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ.തങ്കപ്പനെ മുട്ടുകുത്തിച്ചപ്പോൾ തേടിയെത്തിയത് മന്ത്രി പദവിയായിരുന്നു. മൂന്ന് തവണ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്.

Also Read:വിവാഹ ഒരുക്കത്തിനായി നാട്ടിലെത്തി; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് കൈമാറിയത് ടി ശിവദാസമേനോൻ എക്സൈസ് മന്ത്രി ആയിരിക്കെയാണ്. അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവദാസ മേനോൻ കർക്കശക്കാരനായ പൊതുപ്രവർത്തകനായിരുന്നു. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്