ആപ്പ്ജില്ല

തൃശൂരി‍ല്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

TNN 27 Mar 2017, 9:38 am
തൃശൂര്‍: അഞ്ചംഗ കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി കുട്ടപ്പറമ്പില്‍ സുരേഷ് കുമാര്‍, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകുട്ടി വൈഷ്‍ണവി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
Samayam Malayalam four family members found dead in thrissur
തൃശൂരി‍ല്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍


ഇവര്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്‍തതാണെന്നാണ് പ്രാഥമിക നിഗമനം. സുരേഷിനും കുടുംബത്തിനും ചില സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സുരേഷ് കുമാറിന്‍റെ മൃതദേഹം മുറ്റത്തുള്ള മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മറ്റുള്ളവര്‍ കിണറ്റില്‍ ചാടി മരിച്ച നിലയിലായിരുന്നു.

പരിക്കേറ്റ വൈഷ്‍ണവി കരയുന്ന ശബ്‍ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

Four family members found dead in Thrissur

Four members of a family found dead in Erumappetty, Thrissur. Neighbours rescued a girl who is in serious condition.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്