ആപ്പ്ജില്ല

പണം കിട്ടേണ്ടവര്‍ രാവിലെ വീട്ടിലെത്തണം; വന്നപ്പോള്‍ കണ്ടത് നാല് പേരുടെ മൃതദേഹം, നീറുന്ന കാഴ്ച

ബിജുവും കുടുംബവും ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ല. ബന്ധുക്കളെ ബോഡി കാണിക്കരുതെന്ന് ചുമരിൽ എഴുതിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടുണ്ട്.

Samayam Malayalam 31 Dec 2020, 4:02 pm
കൊച്ചി: ഡിസംബര്‍ 31 നുള്ളില്‍ എല്ലാവര്‍ക്കും പണം നല്‍കാമെന്നാണ് ബിജു കടക്കാരോടെല്ലാം പറഞ്ഞത്. പണം ലഭിക്കേണ്ടവര്‍ ഇന്ന് രാവിലെ വീട്ടിലെത്താനും പറഞ്ഞു. എന്നാല്‍, പറഞ്ഞ വാക്ക് പാലിക്കാന്‍ ബിജുവിനായില്ല. കടക്കാരെല്ലാം വന്നപ്പോള്‍ കണ്ടത് ചേതനയറ്റ നാല് ദേഹങ്ങളാണെന്ന് സമീപവാസികള്‍ പറയുന്നു.
Samayam Malayalam Perumbavoor Suicide
പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്തുകുടി വീട്ടില്‍ ബിജുവും കുടുംബവും ആത്മഹത്യ ചെയ്ത വീട് (Photo: Samayam Malayalam)


Also Read: പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

വീടിന്റെ ചുമരിലെഴുതിയ കുറിപ്പ് (Photo: Samayam Malayalam)


പ്രദേശത്ത് ചിട്ടി നടത്തി പരാജയപ്പെട്ടതാണ് ബിജുവിനെ കടക്കെണിയിലാക്കിയത്. ലക്ഷങ്ങളുടെ കടങ്ങള്‍ ബിജുവിന്റെ പേരിലുണ്ടായിരുന്നു. പെരുമ്പാവൂര്‍ ചേലാമറ്റം പാറപ്പുറത്തുകുടി വീട്ടില്‍ പത്മനാഭന്റെ മകന്‍ ബിജു (46), ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്പിളി (39), മകള്‍ ആദിത്യ (15), മകന്‍ അര്‍ജുന്‍ (13) എന്നിവരെയാണ് വീടിനകത്ത് രണ്ട് കയറുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഹാളിലെ ഹുക്കില്‍ പിതാവും മകനും ബെഡ് റൂമിലെ ഹുക്കില്‍ അമ്മയും മകളും ഓരോ കയറുകളുടെ ഇരുഭാഗങ്ങളിലുമായി തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂത്ത മകൻ ആദിത്യൻ പത്താം ക്ലാസ്സിലും, രണ്ടാമത്തേ ആൾ എട്ടാം ക്ലാസ്സിലും പഠിക്കുന്നു.

ആത്മഹത്യ ചെയ്ത ബിജുവിന്‍റെ വീട്ന് മുന്‍പില്‍ തടിച്ചു കൂടിയ പ്രദേശവാസികള്‍ (Photo: Samayam Malayalam)


Also Read: Live: കാര്‍ഷിക നിയമഭേദഗതിയ്‌ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

വീടിന്റെ ചുമരില്‍ മൂന്ന് സ്ഥലങ്ങളിലായി തന്റെ ബന്ധുക്കളെ ആരെയും മൃതദേഹം കാണാന്‍ അനുവദിക്കരുതെന്ന് എഴുതി വെച്ചിരുന്നു. ബന്ധുക്കളുമായി അടുപ്പത്തിലായിരുന്നില്ല. ബന്ധുക്കളെ ബോഡി കാണിക്കരുതെന്ന് ചുമരിൽ എഴുതിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056, 9471- 2552056)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്