ആപ്പ്ജില്ല

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; ആശുപത്രിയിലേക്ക് മാറ്റി

അബുദാബിയില്‍ നിന്നു 180 പ്രവാസികളുമായി വന്ന ആദ്യവിമാനത്തിലുണ്ടായിരുന്ന 4 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്.

Samayam Malayalam 17 May 2020, 8:54 am
കോഴിക്കോട്: അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേര്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരാണ്. ശനിയാഴ്ച വൈകിട്ട് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയെയും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Samayam Malayalam Air India


Also Read: കൊവിഡ് വ്യാപനത്തിന്‍റെ നിര്‍ണായക കാലയളവായി ലോക്ക്ഡൗണ്‍ 3.0; നാലാംഘട്ടം ഇനി എങ്ങനെ?

അബുദാബിയില്‍ നിന്നു 180 പ്രവാസികളുമായി ആദ്യവിമാനം രണ്ടേകാലോടെയാണ് കരിപ്പൂരിലെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളുള്ള നാല് പേരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ആണ് പ്രവേശിപ്പിച്ചത്.


Also Read: COVID-19: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ നിന്നു തന്നെ 108 ആംബുലന്‍സില്‍ ഇവരെ കൊണ്ടു പോകുകയായിരുന്നു. ആകെ 83 പേരെയാണ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം- 31, ആലപ്പുഴ- 1, കണ്ണൂര്‍- 5 എന്നിങ്ങനെ പോകുന്നു മറ്റു ജില്ലകളിലെ കണക്കുകള്‍.

Also Read: ശക്തമായ മഴ; മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്