ആപ്പ്ജില്ല

പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്കായി നാളെ സൗജന്യ ക്യാമ്പ്

ചെങ്ങന്നൂർ, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളിൽ നാളെ സൗജന്യ പാസ്‌പോർട്ട് ക്യാമ്പ് നടക്കും.

Samayam Malayalam 15 Sept 2018, 11:04 am
തിരുവനന്തപുരം: കേരളത്തിൽ പ്രളയത്തെ തുടർന്ന് പാസ്പ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകാനുള്ള സംവിധാനമൊരുങ്ങുന്നു. ശക്തമായി പ്രളയം ബാധിച്ച ചെങ്ങന്നൂർ, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളിൽ നാളെ സൗജന്യ പാസ്‌പോർട്ട് ക്യാമ്പ് നടക്കും.
Samayam Malayalam passport


പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്കും കേടായവർക്കും ക്യാമ്പിൽ പങ്കെടുക്കാം. എല്ലാ ജില്ലക്കാർക്കും ക്യാമ്പിൽ പങ്കെടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം വേണം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെത്താൻ. ഓൺലൈൻ അപേക്ഷയുടെ ലഭിക്കുന്ന റഫറൻസ് നമ്പറുമായി സേവാ കേന്ദ്രത്തിലെത്തണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്