ആപ്പ്ജില്ല

വീണ്ടും ചുഴലിക്കാറ്റ്: മീന്‍പിടിത്തക്കാര്‍ക്ക് മുന്നറിയിപ്പ്

'സാഗര്‍' ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Samayam Malayalam 21 May 2018, 10:37 am
തിരുവനന്തപുരം: 'സാഗര്‍' ചുഴലിക്കാറ്റിന് പിന്നാലെ അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
Samayam Malayalam Capture


അറബിക്കടലിന്‍റെ തെക്കുവശത്ത് കാറ്റിന് 65 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. അതിനാല്‍ 21 മുതല്‍ 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്‍ അവിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഞായറാഴ്ച രാവിലെ ലക്ഷദ്വീപിന് വടക്കായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അഞ്ചുദിവസത്തിനകം ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്‍ വടക്കന്‍ യെമന്‍ തീരത്തേക്ക് നീങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്