ആപ്പ്ജില്ല

നിപയുടെ ഉറവിടം വവ്വാലുകള്‍ തന്നെ: ആരോഗ്യവകുപ്പ്

നിലവില്‍ രാജ്യത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ അനുസരിച്ചുള്ള പരിശോധനകള്‍ നടത്തിയാല്‍ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ്

Samayam Malayalam 29 May 2018, 9:42 am
കോഴിക്കോട്: നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകൾ തന്നെയെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. പിസിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധന നടത്തിയാല്‍ വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെങ്കിലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനകള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സേവനം തേടാനാണ് നിലവിലെ തീരുമാനം. പന്തിരിക്കരയില്‍ ബാധിച്ച വൈറസിന് മലേഷ്യയില്‍ കണ്ടെത്തിയ നിപ വൈറസിനെക്കാള്‍ അപകട സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. നിലവില്‍ രാജ്യത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ അനുസരിച്ചുള്ള പരിശോധനകള്‍ നടത്തിയാല്‍ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
Samayam Malayalam fruit_bats_did_not_spread_the_nipah_virus_in_kerala_1527315656_725x725


വവ്വാലുകളുടെ രക്തവും ഉമിനീരുമടക്കമുള്ള സാമ്പിളുകള്‍ ഭോപ്പാലിലെ പ്രത്യേക ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകളല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ ഹെണ്ട്രാ വൈറസിന്‍റെയും നിപ വൈറസിന്‍റെയും ജനിതക ഘടനയില്‍ ഉള്ള സമാനത അടിസ്ഥാനമാക്കിയാൽ ഹെണ്ട്രാബാധക്കു നല്‍കിയ ഹ്യൂമന്‍ മോണോക്ലോണല്‍ ആന്‍റിബോഡീസ് നിപ വൈറസിനും ഫലപ്രദമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഇപ്പോൾ. എന്നാൽ മരുന്നിന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ചിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ ഇത് രോഗികള്‍ക്ക് നല്‍കാന്‍ കഴിയൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്