ആപ്പ്ജില്ല

തര്‍ക്കത്തിന് അവസാനം: കട്ടച്ചിറയിലെ വയോധികന്‍റെ സംസ്കാരം നടത്തി

സംസ്കാരം നടത്തിയത് യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ

Samayam Malayalam 13 Nov 2018, 11:59 am
കായംകുളം: യാക്കോബായ - ഓര്‍ത്തഡോക്സ് സഭാതര്‍ക്കം മൂലം ശവസംസ്കാരം തടസ്സപ്പെട്ട കട്ടച്ചിറയിലെ 95കാരന്‍റെ മൃതദേഹം പതിനൊന്നാം ദിവസം സംസ്കരിച്ചു. ജില്ലാഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും ഇടപെടൽ വഴിയാണ് ചൊവ്വാഴ്ച രാവിലെയോടെ സംസ്കാരം നടത്താനായത്.
Samayam Malayalam Funeral_Kerala_750


സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശമുള്ള കട്ടച്ചിറ പള്ളി സെമിത്തേരിയിൽ യാക്കോബായ വിഭാഗക്കാരനായ പരേതന്‍റെ സംസ്കാരം നടത്തുന്നതിന് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ തടസ്സം നിൽക്കുകയായിരുന്നു. യാക്കോബായ പുരോഹിതര്‍ പള്ളി പരിസരത്ത് പ്രവേശിച്ച് മൃതസംസ്കാരശുശ്രൂഷകള്‍ നടത്തുന്നതിനോടായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗക്കാരുടെ എതിര്‍പ്പ്.

Read More: സഭാതർക്കം മൂലം കട്ടച്ചിറയിലെ വയോധികൻ്റെ സംസ്കാരം 10-ാം ദിവസവും സംസ്കരിക്കാനായില്ല

മരിച്ച വര്‍ഗീസ് മാത്യുവിന്‍റെ കൊച്ചുമകനായ ഫാ. ജോര്‍ജി ജോണിന്‍റെ നേതൃത്വത്തിലുള്ള യാക്കോബായ പുരോഹിതരാണ് സംസ്കാരശുശ്രൂഷകള്‍ നടത്തിയത്. രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംസ്കാരം. ശക്തമായ പോലീസ് സുരക്ഷയിലായിരുന്നു ശുശ്രൂഷകള്‍ നടത്തിയത്. സ്ഥലത്ത് പ്രതിഷേധം ഉണ്ടായില്ലെന്നാണ് വിവരം.

തര്‍ക്കത്തെത്തുടര്‍ന്ന് പത്ത് ദിവസത്തോളം മൃതദേഹം പരേതന്‍റെ വീട്ടിൽ മൊബൈൽ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്