ആപ്പ്ജില്ല

'പുലിമുരുകനി'ല്‍ ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് ജി സുധാകരൻ

എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും അദ്ദേഹം

TNN 17 Feb 2017, 10:01 am
ആലപ്പുഴ: പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്‍റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ നിര്‍മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിതെന്നും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണമെന്നും എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam g sudhakaran against mohanlal regarding pulimurigan movie
'പുലിമുരുകനി'ല്‍ ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് ജി സുധാകരൻ


മുൻപും സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെയും അവരുടെ പ്രതിഫലത്തിനെതിരെയും മന്ത്രി സുധാകരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍സ്റ്റാറുകള്‍ ചാര്‍ലി ചാപ്ലിന്‍റെ ആത്മകഥ വായിക്കണമെന്നും അവര്‍ അത് വായിച്ചിട്ടുണ്ടെങ്കില്‍ ലജ്ജിച്ച് തലതാഴ്ത്തുമെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു. നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടുത്തെ വലിയ കാര്യം. രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്നമാണ് പ്രധാനമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

G Sudhakaran against Mohanlal regarding Pulimurigan Movie

G Sudhakaran told that Mohanlal didnt even touch the Tiger in Pulimurugan Movie.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്