ആപ്പ്ജില്ല

അരൂരില്‍ ഷാനിമോള്‍ "നിരങ്ങി ജയിച്ചു"; പൂതന പരാമര്‍ശം പാരയായില്ല: ജി സുധാകരന്‍

2079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ ഉസ്മാന്‍ ഇടതു കോട്ടയായ അരൂര്‍ സ്വന്തമാക്കിയത്. 1960 ന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ വിജയിക്കുന്നത്.

Samayam Malayalam 25 Oct 2019, 11:54 am

ഹൈലൈറ്റ്:

  • പൂതന പരാമര്‍ശം കൊണ്ട് ഇടതുസ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല
  • അരൂരില്‍ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്
  • തോല്‍വിയുടെ കാര്യത്തില്‍ പാര്‍ട്ടി വിശദമായി പരിശോധിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project - 2019-10-25T114755.905

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് പൂതന പരാമര്‍ശം പാരയായില്ലെന്ന് ജി സുധാകരന്‍. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന് നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാകുമെന്ന് ജി സുധാകരന്‍ പറഞ്ഞു. നിരങ്ങിയാണ് അരൂരില്‍ ഷാനിമോളുടെ ജയം, ജി സുധാകരന്‍ പറഞ്ഞു.
Also Read: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് കോട്ട പിടിച്ചെടുത്ത് ഷാനിമോള്‍

തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുസ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇതിലും കൂടുതല്‍ കിട്ടുമായിരുന്നെന്ന് ജി സുധാകരന്‍ വാദിച്ചു. അരൂരില്‍ സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കും. തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവനും തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ജി സുധാകരന്‍ ആരോപിച്ചു.

Also Read: മത്സരിച്ച മൂന്നു തവണയും പരാജയം; ഒടുവില്‍ 'നാലാം അങ്ക'ത്തില്‍ ജയം നേടി ഷാനിമോള്‍ ഉസ്മാന്‍

2079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ ഇടതു കോട്ടയായ അരൂര്‍ പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന് മുന്നിലെത്താനായത്. 69356 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ 67277 വോട്ടുകള്‍ നേടി. 1960 ന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ വിജയിക്കുന്നത്. 1965 മുതല്‍ 11 തവണ ഇടത് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.

Also Read: 'അരൂരിൽ വീഴ്ത്തിയത് പൂതന പരാമർശം'; തോൽവിക്കു പിന്നിൽ ജി സുധാകരനോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്