ആപ്പ്ജില്ല

ഗജ ചുഴലിക്കാറ്റിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായം

അവശ്യസാധനങ്ങൾ തമിഴ്നാട്ടിലെത്തിക്കാനുള്ള സജീകരണങ്ങൾ ചെയ്തതതായി മുഖ്യമന്ത്രി.

Samayam Malayalam 20 Nov 2018, 5:00 pm
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിൽ വലയുന്ന തമിഴ്നാട്ടിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനദുരന്തനിവാരണ അതോറിറ്റി തമിഴ്നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.
Samayam Malayalam gaja kerala government sends urgent help to tamil nadu
ഗജ ചുഴലിക്കാറ്റിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായം


ചുഴലിക്കാറ്റ് നാശം വിതച്ച തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ഉള്ള അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ എത്തിക്കാനാണ് സംവിധാനമൊരുക്കിയത്. ദുരിതം അനുഭവിക്കുന്ന തമിഴിനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 45 പേരാണ് മരണപ്പെട്ടത്. 120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്