ആപ്പ്ജില്ല

പ്രിന്‍സിപ്പലിനെ പുറത്താക്കിയേ ചോറുണ്ണൂ എന്ന വിദ്യാര്‍ഥികളുടെ നിലപാട് തെറ്റെന്ന് ഗണേഷ് കുമാര്‍

ഓരോ കോളേജിനും അതിന്‍റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനുണ്ടെന്നും എംഎല്‍എ

TNN 4 Feb 2017, 12:00 pm
തിരുവനന്തപുരം: ലോ അക്കാദമി വിഷയങ്ങളില്‍ ഡോ ലക്ഷ്മി നായര്‍ക്ക് പിന്തുണയുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഓരോ കോളേജിനും അതിന്‍റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനുണ്ടെന്നും എംഎല്‍എ പറഞ്ഞു. പ്രിന്‍സിപ്പലിനെ പുറത്താക്കിയേ ചോറുണ്ണൂ എന്ന വിദ്യാര്‍ഥികളുടെ നിലപാട് ശരിയല്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
Samayam Malayalam ganeshkumar mla supports lakshmi nair
പ്രിന്‍സിപ്പലിനെ പുറത്താക്കിയേ ചോറുണ്ണൂ എന്ന വിദ്യാര്‍ഥികളുടെ നിലപാട് തെറ്റെന്ന് ഗണേഷ് കുമാര്‍


ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച്ച ചേരും. ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. പത്താം തീയതി നിശ്ചയിച്ച യോഗമാണ് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് നേരത്തെ ആക്കിയത്. വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു.

ലക്ഷ്‍‍മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. മാനേജ്മെന്‍റിനോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടണം. ഇന്‍റേണല്‍ മാര്‍ക്ക് നല്‍കിയതും പരിശോധിക്കണം. ഹാജറിലും തിരിമറി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചായിരുന്നു കോളേജ് മാനേജ്മെന്‍റിന് വീഴ്ച്ച പറ്റിയെന്ന ഉപസമിതി കണ്ടെത്തലിലേക്ക് എത്തിയത്.

GaneshKumar MLA Supports Lakshmi Nair

Ganesh Kumar MLA Supports Lakshmi Nair on Law Academy Raw.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്