ആപ്പ്ജില്ല

ജനനേന്ദ്രിയം മുറിച്ച സംഭവം: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല

TNN 18 Jun 2017, 1:14 pm
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി തിരുവനന്തപുരം പോക്സോ കോടതിയില്‍ അപേക്ഷ നല്‍കി.
Samayam Malayalam gangeshananda case girl seeks cbi probe
ജനനേന്ദ്രിയം മുറിച്ച സംഭവം: സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി


പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

സ്വാമിയുടെ പീഡനം സഹിക്കാന്‍ വയ്യാതെ താനാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി. എന്നാല്‍ താനല്ല ഇത് ചെയ്‍തതെന്നും സ്വാമി ലൈംഗികമായി പീഡിപ്പിച്ചില്ലെന്നും മൊഴി മാറ്റി. തന്‍റെ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയതാണെന്നായിരുന്നു വാദം എന്നാല്‍ സുഹൃത്തായ അയ്യപ്പദാസിന്‍റെ നിര്‍ദേശപ്രകാരം താനാണ് കൃത്യം നടത്തിയതെന്നാണ് ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി പറഞ്ഞത്.

അയ്യപ്പദാസിന്‍റെ ഗൂഡാലോചനപ്രകാരമാണ് കാര്യങ്ങള്‍ നടന്നതെന്നും താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നും കാണിച്ച് യുവതി അഭിഭാഷകന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Gangeshananda case: Girl seeks CBI probe

The girl who allegedly cut the genitals of Swami Gangeshananda demanded CBI probe into the case.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്