ആപ്പ്ജില്ല

ദൂരപരിധി ലംഘിച്ചു: വടകരയിലെ ഗായത്രി ബാർ അടച്ചു പൂട്ടി

തുടർന്നായിരുന്നു ബാറിനെതിരെ നടപടി സ്വീകരിച്ചത്

TNN 2 Jul 2017, 4:48 pm
കോഴിക്കോട്: ദൂരപരിധി നിയമം ലംഘിച്ച് പ്രവർത്തിച്ചു വന്ന വടകര ഗായത്രി ബാർ എക്സൈസ് വകുപ്പ് അടച്ചു പൂട്ടി. ഗായത്രി ബാറിന് ദേശീയപാതയിൽ നിന്ന് 500 മീറ്ററിലധികം ദൂരമുണ്ടെന്ന് ഉടമകൾ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി തേടിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 300 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തി. തുടർന്നായിരുന്നു ബാറിനെതിരെ നടപടി സ്വീകരിച്ചത്.
Samayam Malayalam gayathri bar shut down for violating regulation
ദൂരപരിധി ലംഘിച്ചു: വടകരയിലെ ഗായത്രി ബാർ അടച്ചു പൂട്ടി


മാർച്ച് 31ന് ഗായത്രി ബാർ എക്സൈസ് അടച്ചു പൂട്ടിയെങ്കിലും ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിലൂടെ മെയ് 15 മുതൽ ബാർ വീണ്ടും തുറന്ന് പ്രവർത്തിച്ച് വരികയായിരുന്നു.

Gayathri bar shut down for violating regulation

Bar in Vadakara forcefully shut down by the excise department for violating the rules

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്