ആപ്പ്ജില്ല

840 കോടി ജർമ്മനിയുടെ വായ്പ്പാ വാഗ്ദാനം; കേന്ദ്രം കനിഞ്ഞാൽ കേരളത്തിന് ആശ്വാസം

പലിശ നിരക്ക് മിതമാണെങ്കിലും വായ്പ ലഭിക്കണമെങ്കിൽ കേന്ദ്രം കനിയണം.

Samayam Malayalam 30 Nov 2018, 9:11 am
തിരുവനന്തപുരം: പ്രളയാനന്തരം ദുരിതം അനുഭവിക്കുന്ന കേരളത്തിന് 840 കോടി വായ്പ്പ അനുവദിക്കാൻ ജർമ്മനി. ജർമ്മൻ സർക്കാരിനു കീഴിലുള്ള കെഎഫ്ഡബ്ല്യു എന്ന ബാങ്കാണ് കേരളത്തിന് വായ്പ്പ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വിദഗ്ദ സംഘത്തെ കേരളത്തിലെത്തിച്ച് പഠനം നടത്തിയതിനു ശേഷമാണ് ജർമ്മൻ സർക്കാരിന്റെ തീരുമാനമെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. പലിശ നിരക്ക് മിതമാണെങ്കിലും വായ്പ ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.
Samayam Malayalam kerala flood


ഓഗസ്റ്റ് 18നാണ് ജർമ്മൻ സംഘം കേരളത്തിലെത്തിയത്. മൂന്ന് ദിവസം പ്രളയബാധിത മേഖലകളിൽ സഞ്ചരിച്ചാണ് ജർമ്മൻ സംഘം പഠനം നടത്തിയത്. ഇവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഫ്ഡബ്ല്യു വായ്പ അനുവദിച്ചത്. നേരത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകാമെന്നു വാഗ്ദാനം ചെയ്തെങ്കിലും കേന്ദ്രസർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് അവർ പിൻവാങ്ങിയിരുന്നു.

നിലവിൽ ലോകബാങ്ക്, ഏഷ്യൻ ഡവെലപ്മെന്റ് ബാങ് എന്നിവർ കേരളത്തിന് വായ്പ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേരളത്തിന് 840 കോടി രൂപ വായ്പ നൽകാൻ ജർമ്മൻ ബാങ്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

നേരത്തെ കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി ജർമ്മൻ വികസന ബാങ്ക് 760 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. രണ്ട് ശതമാനമായിരുന്നു പലിശ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്