ആപ്പ്ജില്ല

ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചു

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് പരിക്കേറ്റയാൾ...

TNN 20 May 2017, 8:57 am
തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി എന്നയാളുടെ ജനനേന്ദ്രിയമാണ് പേട്ട സ്വദേശിയായ പെണ്‍കുട്ടി മുറിച്ചതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam girl cuts assailants genital to avoid rape
ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചു


പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം സ്വാമിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

ആത്മരക്ഷാര്‍ഥമാണ് പെണ്‍കുട്ടി ഇയാളെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പതിവായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും ഒടുവില്‍ സഹികെട്ടാണ് ആക്രമിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. ശ്രീഹരിയുടെ മൊഴി എടുത്തിട്ടില്ല.

Girl cuts assailants genital to avoid rape

In an apparent attempt to avoid rape a minor girl has cut her assailant's genital, here in Thiruvananthpuram

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്