ആപ്പ്ജില്ല

കൊച്ചി മെട്രോ ലിഫ്റ്റില്‍ യുവതിയെ കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍

മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച്‌ ഇയാള്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും യുവതി

TNN 5 Jan 2018, 1:42 pm
കൊച്ചി: മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച്‌ ഇയാള്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നും യുവതി പരാതി നല്‍കുകയായിരുന്നു. തുടർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Samayam Malayalam girl molested in lift at kochi metro station
കൊച്ചി മെട്രോ ലിഫ്റ്റില്‍ യുവതിയെ കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍


കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന ജിന്‍സന്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. അതേസമയം ജിന്‍സന്‍ മനോരോഗിയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ മനോദൗര്‍ബല്യത്തിനു ചികിത്സ നടത്തുന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പൊലീസില്‍ ഹാജരാക്കി. ഇതിനെ തുടർന്ന് യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്