ആപ്പ്ജില്ല

ജിഎൻപിസി ഫേസ്ബുക്ക് പേജ് അഡ്മിൻ കീഴടങ്ങി

ഫേസ്ബുക്ക് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന് കേസ്

Samayam Malayalam 23 Nov 2018, 3:18 pm
തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് എക്സൈസ് കേസെടുത്ത ജിഎൻപിസി ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിൻ എക്സൈസിനു മുന്നിൽ കീഴടങ്ങി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഡ്മിൻ അജിത് കുമാര്‍ ഒളിവിൽ പോയിരുന്നു. മദ്യപാനം പ്രോത്സാഹിപ്പിക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചെന്നും സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നും എക്സൈസ് കണ്ടെത്തിയിരുന്നു.
Samayam Malayalam Ajith-Kumar


Read More:ജിഎൻപിസി അംഗങ്ങളെ ഞെട്ടിച്ച് അഡ്മിൻ്റെ തീരുമാനം

ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പേരിൽ അഡ്മിൻ അജിത് കുമാര്‍ നടത്തിയ ഡിജെ പാര്‍ട്ടിയിൽ 90 പേര്‍ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അജിത് കുമാറിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. പാര്‍ട്ടി നടന്ന പാപ്പനംകോട്ടെ ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ നിയമനടപടികളിൽ നിന്ന് ഒഴിവാകാനായി ഗ്രൂപ്പിനെ സംബന്ധിച്ച് ഫേസ്ബൂുക്കിലുള്ള വിവരണത്തിൽ തിരുത്തൽ വരുത്തിയിരുന്നു. ജിഎൻപിസിയുടെ ലോഗോയും പേരും വ്യാജമായി ഉപയോഗിച്ച് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഗ്രൂപ്പിന് ബന്ധമില്ലെന്നും സ്വാദിഷ്ഠമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളും പങ്കുവെയ്ക്കേണ്ട ഗ്രൂപ്പാണിതെന്നുമായിരുന്നു വിവരണം.

ലോകത്തെ ഏറ്റവും വലിയ രഹസ്യ ഫേസ്ബുക്ക് ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ജിഎൻപിസിയിൽ ഇപ്പോള്‍ 23 ലക്ഷത്തോളം അംഗങ്ങളാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്