ആപ്പ്ജില്ല

പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാം: മാധവ് ഗാഡ്ഗില്‍

കേരളത്തിലെതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ് ഗിൽ

Samayam Malayalam 21 Aug 2018, 3:25 pm
തിരുവനന്തപുരം: കേരളത്തിലെതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ് ഗിൽ.
Samayam Malayalam Gadgil


കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ മഴയുടെ തീവ്രത വ്യതസ്തമാണെങ്കിലും‘മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായ രീതിയില്‍ ഗോവയിലും അത്യാര്‍ത്തിയും ലാഭക്കൊതിയും കൊണ്ട് പരിസ്ഥിതി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.’ പരിസ്ഥിതി കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ കേരളത്തിലേതിനു സമാനമായ പ്രളയമാണ് ഗോവയിലും വരാനിരിക്കുന്നതെന്നാണ് ഗാഡ്ഗില്‍ മുന്നറിയിപ്പു നൽകുന്നു.

കേരളത്തിലെ ദുരന്തം ക്ഷണിച്ചുവരുത്തിയതാണെന്ന് മാധവ് ഗാഡ്ഗില്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിച്ചത്, പാറമടകളുടെ അമിത ഉപയോഗം എന്നിവ സ്ഥിതി വഷളാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉണ്ടായ പ്രളയത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്