ആപ്പ്ജില്ല

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംഘടന

ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാല സെന്‍റ് തോമസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്വര്‍ണ നാണയം സമ്മാനംപ്രഖ്യാപിച്ചു.

TNN 31 Oct 2016, 6:05 pm
പാല: ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാല സെന്‍റ് തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സ്വര്‍ണ നാണയം സമ്മാനം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിനകം ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ കൊല്ലുന്ന പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്കാണ് പാരിതോഷികം നല്‍കുക.
Samayam Malayalam gold coins for killing stray dogs in kerala
തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംഘടന


കഴിഞ്ഞ നാലു മാസത്തിനിടെ തെരുവുനായ ശല്യം മൂലം കേരളത്തില്‍ നാലു പേര്‍ മരിക്കുകയും 700ഓളം പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൂര്‍വ്വ വിദ്യാര്‍ഥികൾ രംഗത്തെത്തിയത്.

നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പയ്ക്കല്‍ വ്യക്തമാക്കി. തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും ജെയിംസ് ആരോപിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയില്‍ അംഗങ്ങളായ 1200 പേര്‍ സ്വരൂപിക്കുന്ന പണം കൊണ്ടാണ് സ്വര്‍ണനാണയം വാങ്ങുക എന്നും ജയിംസ് അറിയിച്ചു.

Gold Coins For Killing Stray Dogs In Kerala

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്