ആപ്പ്ജില്ല

കൊടിമരം കേടുവരുത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

കൊടിമരം കേടുവരുത്തിയ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കും

TNN 26 Jun 2017, 11:53 am
ശബരിമല: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം കേടുവരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും പുറത്തുകൊണ്ടുവരും.
Samayam Malayalam gold plated mast damaged in sabarimala central agencies will investigate the case
കൊടിമരം കേടുവരുത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും


സംഭവം സംബന്ധിച്ച് കസ്റ്റഡിയിലായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ച പൂജയ്ക്ക് ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് വിജയവാഡ സ്വദേശികളായ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്.

Gold plated mast damaged in sabarimala; central agencies will investigate the case

Gold plated mast damaged in sabarimala ,the case will be hand over to central agencies. Sabarimala temple’s golden mast which was damaged with mercury yesterday evening had been completely restored

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്