ആപ്പ്ജില്ല

നയതന്ത്ര ബാഗേജിൽ 25 കിലോ സ്വർണമുണ്ടെന്ന് സരിത്ത് പറഞ്ഞു; ശിവശങ്കറും സ്വപ്നയുടെ ഭ‌ർത്താവും ബന്ധുക്കൾ։ വെട്ടിലാക്കി അഭിഭാഷകന്റെ മൊഴി

ശിവശങ്കറിന്റെ അകന്ന ബന്ധുവാണ് സ്വപ്നയുടെ ഭർത്താവ് ജയശങ്കർ എന്നും അഭിഭാഷകൻ വെളിപ്പെടുത്തി. ഒരു അനുജന്റെ ഭാര്യ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് സ്വപ്നയും ശിവശങ്കരനും തമ്മിലുള്ളത് എന്നും അഭിഭാഷകന്‍ പറഞ്ഞു.

Samayam Malayalam 16 Jul 2020, 7:45 pm
തിരുവനന്തപുരം։ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കണ്ടെത്തിയ സംഭവത്തിൽ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പ്രതിയായ സരിത്തിന്റെ ആഭിഭാഷകന്‍ കൃഷ്ണൻ നായര്‍. നയതന്ത്ര ബാഗേജിൽ സ്വര്‍ണം കണ്ടെത്തിയ സംഭവത്തിൽ നിരവധി ഉന്നതര്‍ക്കും സ്വര്‍ണ്ണക്കടത്തിൽ പങ്കുണ്ടെന്ന് അഭിഭാഷകന്‍ കൃഷ്ണൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam സരിത് കുമാർ
സരിത് കുമാർ


Also Read : കേരളത്തിൽ ഇന്ന് 722 പേര്‍ക്ക് കൊവിഡ് രോഗബാധ; 228 പേർക്ക് രോഗമുക്തി

ഈ മാസം നാലിന് സരിത് തന്നെ കാണുവാൻ എത്തിയതായും അന്ന് നയതന്ത്ര ബാഗേജിൽ ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അതിൽ 25 കിലോ സ്വര്‍ണമുണ്ടെന്നും പറയപ്പെടുന്നുവെന്നും പറഞ്ഞു. ഈ സമയത്ത് ഉദ്യോഗസ്ഥനായിരുന്നില്ലെന്നും മുൻപരിചയം വച്ചാണ് ഈ ക്ലിയറന്‍സിന് പോയത് എന്ന് തന്നോട് പറഞ്ഞതായും അഭിഭാഷകന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അഞ്ചാം തീയതി രാവിലെ പോകേണ്ട എന്നും വൈകിട്ട് പോയാൽ മതിയെന്നും താൻ പറഞ്ഞിരുന്നുവെങ്കിലും സരിത്ത് അത് അനുസരിച്ചില്ല എന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം, സരിത്തിന് പുറമെ സ്വപ്നയും ഇവരുടെ കരുക്കിൽ വീണുപോയതാണെന്നും പിടിച്ചവരല്ല മറിച്ച് വലിയ കണ്ണികളാണ് ഈ കേസിൽ ഉള്ളത് എന്നും അഭിഭാഷകൻ പറഞ്ഞു.

Also Read : സ്വർണക്കടത്ത് വിവാദം; ശിവശങ്കറിന് സസ്‌പെൻഷൻ, പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ

ശിവശങ്കറിന്റെ ഒരു അനുജനായി വരും സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍. ഇരുവരും അകന്ന ബന്ധുക്കളാണ്. ഒരു അനുജന്റെ ഭാര്യ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് അവണം അവര്‍ തമ്മിൽ എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ഐഎഎസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. കൊവിഡ് കണക്കുകള്‍ അവതരിപ്പിക്കുവാൻ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്