ആപ്പ്ജില്ല

ചുമമരുന്ന് വീണ് സ്വര്‍ണ്ണം വെളുത്തു; പരാതിക്കാര്‍ക്ക് ഭീഷണി

പായ്ക്കറ്റിലെ ഫോണ്‍ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി

TNN 14 Oct 2017, 2:35 pm
കാട്ടാക്കട: രണ്ടര വയസ്സുകാരന് ആശുപത്രിയിൽ നിന്നു നല്‍കിയ ചുമമരുന്ന് വീണ് കുഞ്ഞിന്‍റെയും അമ്മയുടെയും സ്വര്‍ണ്ണാഭരണങ്ങൾ വെളുത്ത നിറത്തിലായി. കുഞ്ഞ് തട്ടിത്തെറിപ്പിച്ച മരുന്നിന്‍റെ തുള്ളി വീണാണ് സ്വര്‍ണ്ണാഭരണങ്ങൾ മങ്ങി വെളുത്ത് വെള്ളി പോലെയായത്. ഉരുട്ടമ്പലം സ്വദേശിയുടെ മകന് നഗരത്തിലെ ആശുപത്രിയിൽ നിന്ന് കുറിച്ചു കൊടുത്തതാണ് ചുമമരുന്ന്. എന്നാൽ മരുന്ന് കഴിച്ച കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Samayam Malayalam gold whitened with cough syrup
ചുമമരുന്ന് വീണ് സ്വര്‍ണ്ണം വെളുത്തു; പരാതിക്കാര്‍ക്ക് ഭീഷണി


മരുന്നിന്‍റെ പായ്ക്കറ്റിൽ ഉണ്ടായിരുന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ആശുപത്രി മുഖേന ബന്ധപ്പെട്ടപ്പോള്‍ സാമ്പിള്‍ ശേഖരിക്കാനായി വീട്ടിലെത്തിയ കമ്പനി പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആള്‍ നിറം മാറിയ ആഭരണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതിന് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ പറയുന്നു.

Cough Syrup whitens gold; Company rep threats

Parents of two year old from Kattakkada threatened by the pharma company representative after posting the pictures of gold ornaments whitened with a cough syrup.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്