സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യ നാടിന്റെയാകെ മകളാണിന്ന്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൂടെന്നും ആ അമ്മയുടെ ദുഖവും ആശങ്കയും നാമെല്ലാവരും പങ്കിടുന്നതാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.
സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.