ആപ്പ്ജില്ല

സോളാര്‍ അന്വേഷണസംഘം വിപുലീകരിച്ചേക്കും

സരിതയുടെ പരാതിയിന്മേൽ കേസ് വൈകും

TNN 8 Nov 2017, 11:02 am
തിരുവനന്തപുരം: സോളര്‍ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ചും പ്രത്യേകസംഘം രൂപീകരിച്ചുമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഘത്തെ വിപുലീകരിക്കാനാണ് സാധ്യത.
Samayam Malayalam government may expand solar enquiry team
സോളാര്‍ അന്വേഷണസംഘം വിപുലീകരിച്ചേക്കും


കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സര്‍ക്കാരിനു ലഭിച്ച നിയമോപദേശപ്രകാരം നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി, ലൈംഗികചൂഷണം എന്നീ വകുപ്പുകളിൽ കേസെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അന്നത്തെ പ്രത്യേകസംഘം വീഴ്ച വരുത്തിയ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സരിതയുടെ പരാതിയിന്മേൽ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ കേസെടുക്കൂ.

അന്വേഷണത്തിന് നേതൃത്വം നല്‍കാൻ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയാണ് നിയോഗിച്ചിട്ടുള്ളത്. അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറലുമാണ് ഇതു സംബന്ധിച്ച ഉപദേശം നല്‍കിയിട്ടുള്ളത്.

Government may expand solar enquiry team

The extended solar enquiry team will be announced today basis the legal advice given to government.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്