ആപ്പ്ജില്ല

'നിയമം കയ്യിലെടുക്കാൻ പ്രേരണയാകും'; ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

പ്രതികൾക്ക് ജാമ്യം നൽകിയാൽ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ എതിർത്തത്.

Samayam Malayalam 7 Oct 2020, 4:08 pm
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തയാളെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കാൻ പ്രചോദിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യ ഹർജി എതിർത്തത്.
Samayam Malayalam bhagya
ഭാഗ്യലക്ഷ്മി |TOI


Also Read: മന്ത്രി എംഎം മണിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് മാറ്റിവെച്ചു. വെള്ളിയാഴ്ചയാണ് വിധി പറയുക. ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

Also Read: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലേർട്ട്

മോഷണം, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങി അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്