ആപ്പ്ജില്ല

ബാറുകൾ തുറക്കാൻ ഉത്തരവ്; സമയക്രമം അടക്കമുള്ള മാറ്റങ്ങൾ ഇങ്ങനെ

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബാറുകൾ അടച്ചിട്ടത്. ബുധനാഴ്‌ച മുതൽ തുറക്കാനാണ് സാധ്യത. എക്സൈസ് കമ്മിഷണർ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കും

Samayam Malayalam 21 Dec 2020, 9:38 pm
തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ടിരുന്ന ബാറുകളും കള്ളുഷാപ്പുകളും തുറക്കാൻ ഉത്തരവ്. ബുധനാഴ്‌ച മുതൽ തുറക്കാനാണ് സാധ്യത. എക്സൈസ് കമ്മിഷണർ ഇതു സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കും.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: കൊവിഡ് ബാധ: കവയിത്രി സുഗതകുമാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം എന്നും നിർദേശം നൽകി. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം എന്നും നിർദേശം നൽകി. ബാറുകളിലെ പാഴ്‌സൽ വിൽപ്പന അവസാനിപ്പിക്കും. പാഴ്‌സൽ വിൽപന ബെവ്‌കോ , കൺസ്യൂമർ ഫെഡ് വഴി മാത്രമാകും. നിലവിൽ 9 മണി മുതൽ രാത്രി 7 വരെ പ്രവർത്തിച്ചിരുന്ന ബെവ്റിജിസ് ഔട്ട്‌ലെറ്റുകളുടെയും കൺസ്യൂമർ ഫെഡുകളുടെയും പ്രവർത്തനസമയം രാവിലെ പത്ത് മുതൽ രാത്രി 9 വരെയാക്കി മാറ്റി.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും പ്രവർത്തനങ്ങൾ. ബാറുകൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങളും മാർഗ നിർദേശശങ്ങളും കർശനമായി പാലിക്കണം. ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ബാറുകൾ തുറന്ന് പ്രവർത്തിക്കുക. ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിലാണ് ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നത്.

ബാറുകൾ തുറന്നാൽ കൊവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ചാകും പ്രവർത്തിക്കുക. ഒരു മേശയ്‌ക്ക് ഇരുവശം അകലം പാലിച്ച് രണ്ട് പേർക്ക് മാത്രമേ ഇരിക്കാൻ പാടുള്ളൂ. സാമൂഹ്യ അകലവും കൈകൾ അണുവിമുക്ത്മാക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്തുന്നുണ്ടോ എന്ന് എക്‌സൈസും പോലീസും അന്വേഷിച്ച് ഉറപ്പ് വരുത്തുകയും ചെയ്യും.

Also Read: വി ടി ബൽറാമിന്റെ വാർഡിൽ എൽഡിഎഫ്; എംഎൽഎയെ വേദിയിലിരുത്തി മധുര പ്രതികാരം

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ബാറുകൾ പൂട്ടിയത്. ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഉടമകൾ സെപ്‌റ്റംബറിൽ സർക്കാരിനെ സമീപിച്ചിരുന്നു. വിഷയം എക്‌സൈസും സിപിഎം സെക്രട്ടറിയറ്റും ചർച്ച ചെയ്‌തെങ്കിലും തിടുക്കപ്പെട്ടുള്ള തീരുമാനം വേണ്ട എന്ന നിലപാടിലെത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്