ആപ്പ്ജില്ല

പരിക്കേറ്റ മൽസ്യത്തൊഴിലാളിക്ക് സർക്കാർ സഹായം

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ചാണ് ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായി അറിയിച്ചത്.

Samayam Malayalam 26 Aug 2018, 9:02 am
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുനനത്തിനിടെ വള്ളം മറിഞ്ഞ് പരിക്കേറ്റ മൽസ്യത്തൊഴിലാളിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് പരിക്കേറ്റ രത്‌നകുമാർ. രത്‌നകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ചാണ് ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായി അറിയിച്ചത്.
Samayam Malayalam ratnakumar


പ്രളയത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സന്തോഷിനെയും ഭാര്യയെയും രക്ഷപെടുത്തുന്നതിനിടെയാണ് രത്‌നകുമാറിന് പരിക്കേറ്റത്.ഈ മാസം പതിനാറാം തീയതിയാണ് രത്‌നകുമാറിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രത്‌നകുമാർ സഞ്ചരിച്ച വള്ളം ശക്തമായ കുത്തൊഴുക്കിൽ പെട്ട് നിയന്ത്രണം വിട്ട് കവുങ്ങിൽ ഇടിച്ചു. കവുങ്ങിന്റെ കഷ്ണം മുറിഞ്ഞ് രത്‌നകുമാറിന്റെ വയറ്റിലും കാലിലും കുത്തിക്കയറി ഗുരുതരമായി പരിക്കേറ്റു. മുറിവേറ്റെങ്കിലും രത്‌നകുമാർ രക്ഷാദൗത്യം തുടർന്നു. രത്‌നകുമാറിന് ആറ് മാസത്തെ വിശ്രമം വേണ്ടി വരും. അത് വരെയുള്ള ചികിത്സ സർക്കാർ സഹായത്തിൽ നടക്കുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

(ചിത്രത്തിന് കടപ്പാട്:ഏഷ്യാനെറ്റ് ന്യൂസ്)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്