ആപ്പ്ജില്ല

ഒരു മാസത്തെ ശമ്പളം: സമ്മർദ്ദം തുടരും, പക്ഷെ നിർബന്ധിക്കില്ല

എത്ര രൂപ ഈടാക്കണമെന്ന് ജീവനക്കാര്‍ക്ക് അറിയിക്കാം

Samayam Malayalam 6 Sept 2018, 9:33 am
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകണമെന്ന നിര്‍ബന്ധത്തിൽ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. നിയമതടസ്സവും അനൗചിത്യവും ഉന്നയിച്ച് പല കോണുകളിൽ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറുന്നത്. എന്നാൽ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയിൽ മാറ്റില്ലെന്നും ഇതിനായി ജീവനക്കാരുടെ മേൽ സമ്മര്‍ദ്ദവും പ്രചാരണവും തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
Samayam Malayalam flood


പ്രളയത്തിന്‍റെ തുടക്കത്തിൽ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ഈടാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഓണം പ്രമാണിച്ച് ശമ്പളവിതരണം നേരത്തെ ആരംഭിച്ചിരുന്നതിനാൽ തുക എല്ലാവരിൽ നിന്നും ഈടാക്കാൻ സാധിച്ചില്ല. ഉത്സവബത്ത നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതിനാൽ ഇത് കൈപ്പറ്റിയ ജീവനക്കാരിൽ നിന്ന് തുക തിരിച്ചുപിടിക്കും. രണ്ട് ദിവസത്തെ തുക ഈടാക്കിയിട്ടില്ലാത്തവര്‍ക്ക് എത്ര രൂപയാണ് നല്‍കാൻ ആഗ്രഹിക്കുന്നതെന്ന് അറിയിക്കാം. നൽകിയവര്‍ക്ക് അധികമായി എത്ര രൂപ നല്‍കാൻ സാധിക്കുമെന്നും അറിയിക്കാം.

ശമ്പളത്തിൽ നിന്നുള്ള സംഭാവന സംബന്ധിച്ച വിവരങ്ങള്‍ സാലറഇ ഡ്രോയിങ് ഓഫീസര്‍മാരെയാണ് അറിയിക്കേണ്ടത്. സെപ്റ്റംബര്‍ ഒന്ന് മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽ നിന്ന് ഇത് കുറവ് ചെയ്യും. തവണകളായി ഈടാക്കാനാണ് ജീവനക്കാരുടെ ആഗ്രഹമെങ്കിൽ അതിനും സംവിധാനമുണ്ടാകും. ഇത്തരത്തിൽ പുതിയ ഉത്തരവ് ഇറക്കാനാണ് ധനവകുപ്പിന്‍റെ ആലോചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്