ആപ്പ്ജില്ല

കർഷക സമരത്തെ അനുകൂലിക്കാനുള്ള നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതിയില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ആവശ്യമില്ലെന്നാണ് ഗവർണറുടെ വിശദീകരണം.

Samayam Malayalam 22 Dec 2020, 6:09 pm
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാരിന്റെ ആവശ്യം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്നാണ് ഗവർണറുടെ വിശദീകരണം. നാളെയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടിയിരുന്നത്. ബുധനാഴ്ച ഒരു മണിക്കൂർ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു സർക്കാരിന്റെ പദ്ധതി, ഇതിൽ ഗവർണർ വിശദീകരണം തേടിയിരുന്നു.
Samayam Malayalam Arif Mohammed Khan
ആരിഫ് മുഹമ്മദ് ഖാൻ |TOI


ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തര സഭാ സമ്മേളനം ചേരുന്നത് എന്നായിരുന്നു ഗവർണറുടെ ചോദ്യം. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്നാണ് ഗവർണറുടെ നിലപാട്. കാർഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിന് സർക്കാർ ഗവർണറോട് ശുപാർശ തേടിയത്.

ഗവർണറുടെ നിലപാടിൽ സർക്കാർ മറുപടി നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ കേരളത്തിലെയും രാജ്യത്തെയും കർഷകരെ ഗുരുതരമായി ബാധിക്കും. അതിനാൽ കർഷക സമരത്തെ പിന്തുണച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്. അനുമതിക്കായി കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ ഗവർണറെ കണ്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്