ആപ്പ്ജില്ല

ദേവസ്വം ബോര്‍ഡ് ഓര്‍ഡിനൻസിന് വിശദീകരണം തേടി ഗവര്‍ണര്‍

അടിയന്തരപ്രാധാന്യം വ്യക്തമാക്കണമെന്ന് ആവശ്യം

TNN 13 Nov 2017, 4:43 pm
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോ‍ര്‍ഡ് ഭരണസമിതിയുടെ കാലാവദി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ വിശദീകരണം തേടി. ഓര്‍ഡിനൻസിന്‍റെ അടിയന്തരപ്രാധാന്യം വ്യക്തമാക്കമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
Samayam Malayalam governor seeks explanation on devaswom board ordinanance
ദേവസ്വം ബോര്‍ഡ് ഓര്‍ഡിനൻസിന് വിശദീകരണം തേടി ഗവര്‍ണര്‍


വിഷയത്തിൽ ഉടൻ വിശദീകരണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബോര്‍ഡിന്‍റെ കാലാവധി മൂന്നുവര്‍ഷത്തിൽ നിന്ന് രണ്ടു വര്‍ഷമാക്കി ചുരുക്കി കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനൻസ് പുറപ്പെടുവിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായ ബോര്‍ഡ് രണ്ടു വര്‍ഷം തികയ്ക്കുന്നതിന്‍റെ തൊട്ടുതലേന്നായിരുന്നു ഓര്‍ഡിനൻസ്.

ശബരിമല വിഷയത്തിൽ ഉറച്ച നിലപാടെടുത്തതിന്‍റെ പ്രതികാരനടപടിയാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു പ്രയാറിന്‍റെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്