ആപ്പ്ജില്ല

യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണം: എ.എൻ രാധാകൃഷ്ണൻ

യതീഷ് ചന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ

Samayam Malayalam 20 Nov 2018, 3:21 pm
പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്ത് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ എസ്‍ പി യതീഷ് ചന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ. യതീഷ് ചന്ദ്രയെ നിലയ്ക്കലിൽ നിന്ന് മാറ്റി കശ്മീരിലേക്ക് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനേയും കെ.പി. ശശികലയേയും നിരവധി ബിജെപി, ആര്‍എസ്എസ് നേതാക്കളേയും അറസ്റ്റ് ചെയ്തത് നീക്കിയത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഇതിനെതിരെയാണ് രാധാകൃഷ്ണൻ നിലപാട് അറിയിച്ചിരിക്കുന്നത്.
Samayam Malayalam s p


കോടതിയിൽ സര്‍ക്കാരിന് വേണ്ടി ബിജെപി സർക്കുലർ എന്നുപറഞ്ഞ് ഹാജരാക്കിയിരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ശബരിമലയിലേക്ക് പ്രതിഷേധത്തിനായി പ്രവര്‍ത്തകരെ എത്തിക്കാൻ ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവുമായി വന്ന സര്‍ക്കുലര്‍ രാധാകൃഷ്ണന്‍ തള്ളിയിട്ടില്ല.

പക്ഷേ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ അത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതേ സമയം ബിജെപി പല സര്‍ക്കുലറും ഇനിയും ഇറക്കുമെന്നായിരുന്നു രാധാകൃഷ്ണന്‍റെ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്