ആപ്പ്ജില്ല

അതിരപ്പള്ളി പദ്ധതിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി സുരേന്ദ്രന്‍

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം...

TNN 31 May 2016, 4:22 pm
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയില്‍ നിര്‍ബന്ധബുദ്ധിയില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണ്.
Samayam Malayalam govt will not compell for athirapally project says kadakampally surendran
അതിരപ്പള്ളി പദ്ധതിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി സുരേന്ദ്രന്‍


എന്നാല്‍ വിവാദങ്ങളില്‍ സര്‍ക്കാരിന് താത്പര്യമില്ല. സംസ്ഥാനത്ത് ഉപഭോഗത്തിന് അനുസരിച്ച്‌ വൈദ്യുതി ഉത്പാദനം നടക്കുന്നില്ലെന്നും അതിനാലാണ് വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സൗരോര്‍ജ്ജം ഉപയോഗിച്ച്‌ ഈ വര്‍ഷം 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കും. പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്